പ്രിയദര്‍ശനടക്കം രാജ്യം കണ്ട മികച്ച സംവിധായകരുടെ മികച്ച അഭിപ്രായം കരസ്ഥമാക്കിയ ആഷിഖ് അബുവിന്റെ മായാനദിക്കുമുണ്ട് ഒരു ഫ്ളാഷ്ബാക്ക്.
ഒരു യഥാര്‍ത്ഥ കഥയാണ് മായാനദി എന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
മായാനദിയെ ആഷിക്ക് അബുവിന്റെ മാസ്സ് റീ എന്‍ട്രിയായാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളില്‍ നിറഞ്ഞസദസ്സില്‍ മുന്നേറുകയാണ്.
സംവിധായകന് അമല്‍ നീരദാണ് ചിത്രത്തിന്റെ ത്രെഡ് ആഷിഖ് അബുവിനോട് പറഞ്ഞത്. പിന്നീട് ഇത് ശ്യാം പുഷ്ക്കറും ദിലീഷ് നായരും ചേര്‍ന്ന് തിരക്കഥയാക്കുകയായിരുന്നു.
ഇതൊരു റിയല്‍ ലൈഫ് ഇന്‍സിഡന്റിനെ അടിസ്ഥാനമാക്കിയുള്ള കഥയാണെന്നായിരുന്നു അമല്‍ നീരദ് ആഷിക്കിനോടും സംഘത്തോടും പറഞ്ഞത്.
ഇതിനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ അമല്‍ നീരദ് പറയുന്നത് ഇങ്ങനെ:
‘അഞ്ചു സുന്ദരികളിലെ ഒരു കഥ എന്ന നിലയ്ക്കായിരുന്നു ഞാനിത് ആദ്യം പ്ലാന്‍ ചെയ്തത്. ഞാന്‍ കേട്ടിട്ടുള്ള ഒരു യഥാര്‍ത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ഈ കഥ. പിന്നീട് ഞാനത് ഹോള്‍ഡ് ചെയ്യുകയും കുള്ളന്റെ ഭാര്യയുമായി മുന്നോട്ടു പോകുകയും ചെയ്തു.’
‘ഈ കഥ ഞാന്‍ ആഷിക്കുമായി പങ്കുവെച്ചു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും സംവിധാനം ചെയ്യാമെന്ന് ഏല്‍ക്കുകയുമായിരുന്നു. ശ്യാമും ദിലീഷും ചേര്‍ന്ന് തിരക്കഥാ രചനയിലാണ്’. അമല്‍ നീരദ് പറയുന്നു.
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
ആഷിഖിന്റെ ഏറ്റവും മികച്ച സിനിമ എന്ന രൂപത്തിലേക്കാണ് മായാനദി ഇപ്പോള്‍ കുതിക്കുന്നത് .
സിനിമാ റിവ്യൂകളിലും പ്രേക്ഷക പ്രതികരണത്തിലും മായാനദി തന്നെയാണ് ക്രിസ്തുമസ് സിനിമകളില്‍ മികച്ച അഭിപ്രായം നേടിയിരിക്കുന്നത്.