അമിത് ഷായ്‌ക്കെതിരെ കോടതി നടപടിയെടുക്കണമെന്ന് മായാവതി

bsp-leader-mayavathi

ന്യൂഡല്‍ഹി: രാജ്യത്ത‌് ജനാധിപത്യം അപകടത്തിലാണെന്ന‌് വ്യക്തമാക്കുന്നതാണ‌് ശബരിമല സുപ്രിംകോടതി വിധിക്കെതിരെ ബിജെപി അധ്യക്ഷന്‍ അമിത‌് ഷാ നടത്തിയ പ്രസ‌്താവനയെന്ന‌് ബിഎസ‌്പി അധ്യക്ഷ മായാവതി.

നിരുത്തരവാദപരവും പ്രകോപനപരവുമായ പ്രസ‌്താവനയ‌്ക്കെതിരെ കോടതി നടപടിയെടുക്കണം. സുപ്രീംകോടതി വിധിയില്‍ സംതൃപ‌്തിയില്ലെങ്കില്‍ ബിജെപി കോടതിയെ സമീപിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു.

Top