മോശം പരാമര്‍ശം: അസംഖാന്‍ എല്ലാ സ്ത്രീകളോടും മാപ്പ് പറയണമെന്ന് മായാവതി

MAYAVATHY

ലക്‌നൗ: ലോക്‌സഭ നിയന്ത്രിച്ചിരുന്ന ബിജെപി എം.പി രമാ ദേവിക്കെതിരായി മോശം ഭാഷയില്‍ സംസാരിച്ച അസംഖാന്‍ എല്ലാ സ്ത്രീകളോടും മാപ്പ് പറയണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.

മോശം ഭാഷയില്‍ സംസാരിച്ച സമാജ്വാദി പാര്‍ട്ടി എംപി അസംഖാന്‍ മുഴുവന്‍ സ്ത്രീകളുടേയും അന്തസിനെയാണ് മുറിപ്പെടുത്തിയത്. ഇത് അപലപനീയമാണ്. അദ്ദേഹം പാര്‍ലമെന്റില്‍ മാത്രമല്ല എല്ലാ സ്ത്രീകളോടും ക്ഷമ ചോദിക്കണമെന്നും മായാവതി പറഞ്ഞു. ഹിന്ദിയിലായിരുന്നു മായാവതിയുടെ ട്വീറ്റ്.

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ അസംഖാന്‍ മാപ്പുപറയണമെന്ന് സ്പീക്കറും നിലപാടെടുത്തു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അസംഖാന്‍ മാപ്പു പറയണമെന്ന നിലപാടിലെത്തിയത്. വ്യാഴാഴ്ച മുത്തലാക്ക് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് ലോക്‌സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിക്കെതിരെ അസം ഖാന്‍ മോശം ഭാഷയില്‍ സംസാരിച്ചത്.

Top