ന്യൂഡല്‍ഹി: ദളിത് വിഷയം ഉന്നയിക്കാന്‍ അനുവദിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയ ബിഎസ്പി അധ്യക്ഷ മായാവതി എം.പി സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചു.
സഭയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഇടപെട്ടതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. രാജിക്കത്ത് ദൂതന്‍ വഴി ചെയര്‍മാന് കൊടുത്തയക്കുമെന്ന് വ്യക്തമാക്കി.
ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ക്കെതിരായ ആക്രമണം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മായാവതി രാജ്യസഭയില്‍ നിന്നും പുറത്തു പോയത്.
ദളിത് വിഷയം ചര്‍ച്ചചെയ്യാന്‍ പോലും അനുവദിക്കാത്ത സഭയില്‍ ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നാരോപിച്ചു കൊണ്ട് എം.പി സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയും ഗുണ്ടാരാജാണ് യു.പിയില്‍ നടക്കുന്നതെന്നും പറഞ്ഞു.