ലക്നൗ: ഉത്തര്‍പ്രദേശിലെ എസ്പി, ബിഎസ്പി മഹാസഖ്യത്തില്‍ നിന്ന് പിന്മാറുകയാണെന്നും ഉപതെരഞ്ഞെടുപ്പില്‍ എസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപനം നടത്തി അഖിലേഷ് യാദവ്. സഖ്യത്തില്‍ നിന്ന് പിന്മാറിയാലും മായാവതിയോടുള്ള ബഹുമാനം ഇപ്പോഴും ഉണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ചില പരിശ്രമങ്ങളില്‍ പരാജയപ്പെടും. എന്നാല്‍, നിങ്ങളുടെ ബലഹീനതകളെ അത് വെളിവാക്കിത്തരും. ഇരുവഴിക്ക് നീങ്ങാനാണ് ജനങ്ങളുടെ തീരുമാനമെങ്കില്‍ അത് അംഗീകരിക്കുന്നു, എല്ലാവര്ക്കും നന്മകള് നേരുന്നു, അദ്ദേഹം വ്യക്തമാക്കി.
എന്‍ഡിഎക്കെതിരെ ഉത്തര്‍പ്രദേശില്‍ വന്‍ ശക്തിയായി മാറുമെന്ന് പ്രതീക്ഷിച്ച എസ്പി, ബിഎസ്പി സഖ്യം ദയനീയ പരാജയമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്. 50 സീറ്റിന് മുകളില്‍ പ്രതീക്ഷിച്ച സഖ്യം 15 സീറ്റിലൊതുങ്ങി പോവുകയായിരുന്നു.