mayawati-targets-modi-govt

ലക്‌നോ: ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി രംഗത്ത്‌.

രാജ്യത്ത് വര്‍ഗീയതയും വിദ്വേഷവും വളര്‍ത്താനാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായാണ് ദളിതര്‍ക്കതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഗോസംരക്ഷണം ഇതിനൊരു മറയാക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി.

രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണ് കേന്ദ്രത്തിലെ ഭരണാധികാരികള്‍ ശ്രമിക്കുന്നത്. യുപിയില്‍ ബിഎസ്പി അധികാരത്തിലെത്തിയാല്‍ ഈ അവസ്ഥകള്‍ക്ക് മാറ്റം വരുമെന്നും അവര്‍ വ്യക്തമാക്കി.

ഭൂരിപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തങ്ങള്‍ക്കും സാധിക്കും, അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ നിലയിലേക്ക് തിരികെയെത്തിക്കുമെന്നും സ്ത്രീകളുടെ സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മായാവതി ഉറപ്പു നല്‍കി

2017 ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടിപ്പിച്ച റാലിയിലാണ് മായാവതി വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചത്.

Top