ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനെന്ന് സ്പീക്കര്‍ എം ബി രാജേഷ്

തിരുവനന്തപുരം: ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനെന്ന് സ്പീക്കര്‍ എം ബി രാജേഷ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താരതമ്യം ചെയ്തത് ഭഗത് സിംഗിന്റെയും വാരിയംകുന്നന്റെയും മരണത്തിലെ സമാനതയാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്നില്‍ നിന്ന് വെടിവെയ്ക്കണമെന്ന് വാരിയംകുന്നന്‍ പറഞ്ഞു. വെടിവെച്ചാല്‍ മതിയെന്ന് പറഞ്ഞ് കത്തയച്ച ആളാണ് ഭഗത് സിംഗ്. വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് തെറ്റാണ്. ചരിത്ര വസ്തുത പറഞ്ഞതിന് താന്‍ എന്തിനാണ് മാപ്പ് പറയുന്നതെന്നും എം ബി രാജേഷ് ചോദിച്ചു. മരണത്തിലെ ഈ സമാനതയാണ് ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.

മലബാര്‍ കലാപത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമാണ്, ജന്മിത്തവിരുദ്ധമാണ് വര്‍ഗീയമായി വഴിപിഴയ്ക്കലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് വസ്തുതാവിരുദ്ധമാണ്. മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ ഒഴിവാക്കാനുള്ള ചരിത്ര കൗണ്‍സില്‍ തീരുമാനം ചരിത്രവിരുദ്ധമാണ്. ചരിത്രം അപനിര്‍മ്മിക്കുകയാണ് ചിലര്‍, വെട്ടി നീക്കലുകള്‍ അതിന്റെ ഭാഗമാണ്. കോലാഹലമുണ്ടാക്കുന്നവര്‍ ചരിത്ര പുസ്തകങ്ങള്‍ വായിക്കണം. ധ്രുവീകരണമുണ്ടാക്കലാണ് ചിലരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Top