MB Rajesh receives threat call for backing JNU stir CPM leader MB Rajesh

പാലക്കാട്: ജെഎന്‍യു വിഷയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കി ഫയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട എം ബി രാജേഷ് എം.പിക്ക് അജ്ഞാതന്റെ ഭീഷണി. അര്‍ധരാത്രിയോടെയാണ് ഫോണിലൂടെ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. സംസ്ഥാനത്തിനകത്തു നിന്നു തന്നെയാണ് ഫോണ്‍ കോളെന്നു സംശയിക്കുന്നു.

ജെഎന്‍യു വിഷയത്തില്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് പറഞ്ഞ് ഇയാള്‍ നിരവധി തവണ വിളിച്ച് ശല്യം ചെയ്തു.

ലാന്‍ഡ് ഫോണില്‍ വിളിച്ച ഇയാള്‍ ബിജു എന്നാണ് പേര് പറഞ്ഞത്. എന്നാല്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ രഞ്ജിത് രവീന്ദ്രന്‍ എന്നയാളുടെ പേരിലാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ പരാതി നല്‍കുമെന്ന് എം.ബി രാജേഷ് പറഞ്ഞു.

Top