മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ അറുപത് വര്‍ഷം പഴക്കമുള്ള പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്തി കൈലിയന്‍ എംബാപ്പെ. ലോകകപ്പില്‍ രണ്ടു ഗോളുകള്‍ നേടിയ കൗമാര താരമെന്ന ബഹുമതിയാണ് എംബാപ്പെ പെലെയ്‌ക്കൊപ്പം പങ്കുവെച്ചത്. ഫ്രാന്‍സിനുവേണ്ടി പ്രധാന ടൂര്‍ണമെന്റില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതി എംബാപ്പേയ്ക്ക് ലഭിച്ചിരുന്നു. ഗ്രൂപ്പ് മത്സരത്തില്‍ പെറുവിനെതിരെ ഗോള്‍ നേടിയപ്പോഴാണ് എംബാപ്പേ ഈ ബഹുമതിക്കര്‍ഹനായത്.
അതേസമയം, തന്റെ ലോകകപ്പ് പ്രതിഫലം രാജ്യത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ പ്രതിഫലം വാങ്ങേണ്ടുന്ന അവസ്ഥ തനിക്കില്ലെന്നാണ് എംബാപ്പെയുടെ വാദം. മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവന്‍ പ്രിയേഴ്‌സ് ദെ കോര്‍ഡീസ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് നല്‍കാനാണ് താരത്തിന്റെ തീരുമാനം. പിഎസ്ജിക്കുവേണ്ടി കളിക്കുന്ന താരം നിലവില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന രണ്ടാമത്തെ ഫുട്‌ബോള്‍ താരം കൂടിയാണ്.