കോഴിക്കോട്: സ്വകാര്യ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ താണ സ്വദേശി റസീനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് റസീന്‍. വ്യാഴാഴ്ച വൈകുന്നേരം 5:30ഓടെ മുക്കം അഗസ്ത്യമുഴിയിലെ വാടകക്ക് താമസിക്കുകയായിരുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചാണ് താമസിക്കുന്നതെന്ന് മുക്കം പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.
എംബിബിഎസ് പരീക്ഷ ഇപ്പോള്‍ നടക്കുകയാണ്. ഇതിനിടെയിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.