കൊച്ചി: ഹാദിയയെ കാണാന്‍ പോകാതിരുന്നത് എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍.
ഹാദിയയെ സന്ദര്‍ശിക്കുന്ന കാര്യം കമ്മീഷന്റെ പരിഗണനയില്‍ ഉണ്ടെന്നും ജോസഫൈന്‍ വ്യക്തമാക്കി.
അതേസമയം, ഹാദിയ 27ന് സുപ്രീം കോടതിയില്‍ എന്ത് പറയുമെന്ന അങ്കലാപ്പു കൊണ്ടാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മയുടെ തിരക്കിട്ട സന്ദര്‍ശനമെന്നും ജോസഫൈന്‍ പറഞ്ഞു.