കൊല്ലം: ഗാര്‍ഹിക പീഡനത്തെക്കുറിച്ചു പരാതി ഉന്നയിച്ച സ്ത്രീയോടു മോശമായി പെരുമാറിയിട്ടില്ലെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. പൊലീസില്‍ പരാതിപ്പെടേണ്ട കേസാണിതെന്നത് ഉന്നയിക്കാനാണ് ശ്രമിച്ചതെന്ന് ജോസഫൈന്‍ വ്യക്തമാക്കി.
എല്ലായിടത്തും വനിതാ കമ്മിഷനു പെട്ടെന്ന് ഓടിയെത്താനാവില്ല. അതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെടാന്‍ പറയുന്നതെന്നും അവര്‍ വിശദീകരിച്ചു. ദിനംപ്രതി നിരവധി പരാതികള്‍ കേള്‍ക്കുന്നതാണ്. ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും അത്രത്തോളം സ്ത്രീകള്‍ വിളിച്ചു പരാതി പറയുന്നു. ഇതുള്‍പ്പെടെ പലവിധ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഞങ്ങള്‍ പോകുന്നത്.
എല്ലാ സ്ത്രീകളും ഒരു പോലെയല്ല പരാതി പറയാന്‍ വിളിക്കുന്നത്. പലപ്പോഴും ഉച്ചത്തില്‍ സംസാരിക്കേണ്ടി വരാറുണ്ട്. തികഞ്ഞ ആത്മാര്‍ഥതയോടെയാണ് പൊലീസില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെട്ടതെന്നും ജോസഫൈന്‍ പറഞ്ഞു.