തിരുവനന്തപുരം: ലൈംഗിക ചൂഷണങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ പേര് മറച്ചുവയ്ക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. സ്ത്രീയുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് പേര് മറച്ചുവയ്ക്കുന്നതെന്നാണ് വിവക്ഷയെങ്കിലും, സ്ത്രീവിരുദ്ധ ബോധത്തില്‍നിന്ന് ഉത്ഭവിക്കുന്നതാണ് ഇതെന്നും ജോസഫൈന്‍ പറഞ്ഞു.
പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്നും ജോസഫൈന്‍ വ്യക്തമാക്കി.
മാത്രമല്ല, രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളിലെ നയരൂപവത്കരണത്തില്‍ സ്ത്രീകള്‍ക്ക് പങ്കില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.