കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംഎല്‍എ എം.സി.കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമേഹം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലാണ് കമറുദ്ദീനെ പ്രവേശിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്നാണ് കമറുദ്ദീനെ ആശുപത്രിയിലെത്തിച്ചത്.
420 (വഞ്ചന), 34 (ഗൂഢാലോചന) എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. ചന്തേര, കാസര്‍ഗോഡ്, ബേക്കല്‍, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനുകളിലായി 115 കേസുകളാണ് എംഎല്‍എയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളില്‍ നിക്ഷേപകരുടെ 13 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതില്‍ ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ മൂന്നു കേസുകളിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.