കേവല ഭൂരിപക്ഷവും കടന്ന് ആംആദ്മിയുടെ കുതിപ്പ്; ബിജെപി പിന്നില്‍, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് 

ഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 126 സീറ്റും മറികടന്ന് ആംആദ്മി പാർട്ടിയുടെ (എഎപി) കുതിപ്പ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 133 സീറ്റിൽ ആംആദ്മി വിജയം ഉറപ്പിച്ചു. 104 സീറ്റുമായി ബിജെപി പിന്നിലുണ്ട്. കോൺഗ്രസ് തകർന്നടിഞ്ഞു.

പതിനൊന്നര വരെയുള്ള വിവരം അനുസരിച്ച് എഎപി 56 സീറ്റിൽ ജയിച്ചു, 77 ഇടത്ത് ലീഡ് ചെയ്യുന്നു. ബിജെപി 46 സീറ്റിൽ ജയം ഉറപ്പിച്ചപ്പോൾ 58 സീറ്റിലാണ് മുന്നിലുള്ളത്. കോൺഗ്രസ് നാലു സീറ്റു നേടുകയും ആറിടത്ത് ലീഡ് ചെയ്യുകയും ചെയ്യുന്നു.

250 അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ 126 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഇത് ആംആദ്മി പാർട്ടി അനായാസം നേടുമെന്നാണ് റിപ്പോർട്ടുകൾ. മൂന്നു കോർപ്പറേഷനുകളെ ലയിപ്പിച്ച് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരികെ ഒന്നാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്.

Top