വാഷിങ്ടണ്‍: ഇസ്രായേല്‍ സൈന്യത്തിന് സൗജന്യ ഭക്ഷണം നല്‍കാനുള്ള തീരുമാനത്തിനൊപ്പം തങ്ങളില്ലെന്ന് മക്‌ഡൊണാള്‍ഡ്‌സിന്റെ മിഡില്‍ ഈസ്റ്റ് ഫ്രാഞ്ചൈസികള്‍. മുസ്‌ലിം രാജ്യങ്ങളിലെ ഫ്രാഞ്ചൈസികളാണ് കമ്പനിയുടെ തീരുമാനത്തിനെതിരെ ഉണ്ടാവില്ലെന്ന് അറിയിച്ചത്.
സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജോര്‍ദാന്‍, ഈജിപ്ത്, ബഹറൈന്‍, തുര്‍ക്കിയ തുടങ്ങിയ രാജ്യങ്ങളിലെ ഫ്രാഞ്ചൈസികളാണ് ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന തീരുമാനത്തിനെതിരെ ഉണ്ടാവില്ലെന്ന് അറിയിച്ചത്. ഇതിന് പുറമേ മൂന്ന് മില്യണ്‍ ഡോളറിന്റെ സഹായം ഫലസ്തീന് നല്‍കുമെന്നും ഇവര്‍ അറിയിച്ചു.
സാധ്യമായ സഹായങ്ങളെല്ലാം ഗസ്സക്കായി ചെയ്യുമെന്നും മക്‌ഡൊണാള്‍ഡ്‌സ് ഒമാന്‍ അറിയിച്ചു. അതേസമയം, ചിക്കാഗോയിലെ മക്‌ഡോണാള്‍ഡ്‌സ് ആസ്ഥാനത്ത് ഇതുസംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണം പുറത്ത് വന്നിട്ടില്ല. ഗസ്സയിലെ അധിനിവേശ വെസ്റ്റ് ബാങ്കിലോ മക്‌ഡൊണാള്‍ഡ്‌സിന് ഔട്ട്‌ലെറ്റുകളില്ല. ഈ പ്രദേശത്താണ് ഇസ്രായേലും ഹമാസും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്നത്. അതേസമയം, ഹിസ്ബുല്ല പോരാളികളുമായി ഇസ്രായേല്‍ പോരാടുന്ന ലെബനാന്‍ അതിര്‍ത്തിക്ക് സമീപം കമ്പനിക്ക് ഔട്ട്‌ലെറ്റുണ്ട്.