മക്‌ലാരന്‍ കാര്‍പ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ ആദ്യ മക്‌ലാരന്‍ എത്തി.
ഫെരാരിയും ലംബോര്‍ഗിനിയും മാസരാട്ടിയും കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യന്‍ നിരത്തിലേക്കാണ് മക്‌ലാരന്റെ കടന്നുവരവ്.
മാര്‍ച്ചില്‍ നടന്ന 2017 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് മക്‌ലാരന്‍ 720 എസിനെ കമ്പനി അവതരിപ്പിച്ചത്. ഇതേ മക്‌ലാരന്‍ 720 എസാണ് ഇന്ത്യയിലേക്ക് വന്നിരിക്കുന്നതും.
സ്‌പോര്‍ട്‌സ് കാര്‍ പ്രേമി കൂടിയായ രഞ്ജിത് സുന്ദരമൂര്‍ത്തി എന്ന ബെംഗളൂര്‍ വ്യവസായിയാണ് മെംഫിസ് റെഡ് മക്‌ലാരന്‍ 720 എസിനെ സ്വന്തമാക്കിയിരിക്കുന്നത്.
മക്‌ലാരന്റെ പെര്‍ഫോര്‍മന്‍സ് പാക്ക് 3 യില്‍ ഒരുങ്ങിയതാണ് 720 എസ്. ലൈറ്റ്‌വെയ്റ്റ് കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ക്ക് ഒപ്പമുള്ള അലക്കാന്തറ ഇന്റീരിയറാണ് പെര്‍ഫോര്‍മന്‍സ് പാക്ക് 3 യുടെ പ്രധാന ഹൈലൈറ്റ്.
4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V8 എഞ്ചിനിലാണ് മക്‌ലാരന്‍ 720 എസ് എത്തിയിരിക്കുന്നത്. 710 bhp കരുത്തും 770 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഗിയര്‍ബോക്‌സാണ് മക്‌ലാരന്‍ ലഭ്യമാക്കുന്നതും.
മക്‌ലാരന്‍ 720 എസിന്റെ ടോപ്‌സ്പീഡ് മണിക്കൂറില്‍ 341 കിലോമീറ്ററാണ്. 4.9 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത നേടാനും മക്‌ലാരന്‍ 720 എസിന് കഴിയും.
ഫെരാരി 458 ഇറ്റാലിയ, ഫെരാരി 488 GTB, ലംബോര്‍ഗിനി ഹുറാകാൻ തുടങ്ങിയ വമ്പൻ താരങ്ങളും സുന്ദരമൂര്‍ത്തിയുടെ കൈവശമുണ്ട്.
ആദ്യ മക്‌ലാരന്‍ ഏറെക്കാലം ഇന്ത്യയിലുണ്ടാകില്ല കാരണം ലെഫ്റ്റ്-ഹാന്‍ഡ് ഡ്രൈവ് കാറായതിനാല്‍ സുന്ദരമൂര്‍ത്തിക്ക് ഒപ്പം തിരികെ ദുബായിലേക്ക് മക്‌ലാരന്‍ 720 എസ് മടങ്ങും.