മക് ലാരന് പരമ്പരയിലെ ഏറ്റവും പുതിയ തലമുറ മോണ്‍സ്ട്രസ് 2019 600 LT നെ കമ്പനി അവതരിപ്പിച്ചു. യു കെ യില്‍ വ്യാഴാഴ്ച നടന്ന ഫെസ്റ്റിവലിലാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ 570 S നോട് സാമ്യം തോന്നുമെങ്കിലും ധാരാളം പുതിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് മോണ്‍സ്ട്രസ് 2019 600 LT.
പൂര്‍ണ്ണമായി ക്രമീകരിക്കാവുന്ന സസ്പെന്ഷന് സംവിധാനമാണ് വാഹനത്തിന്റെ സവിശേഷതയായി കമ്പനി അവകാശപ്പെടുന്നത്. മറ്റു കാര്യങ്ങളില്‍ തീരുമാനമാകുന്നതേയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോങ്ടെയിലിന്റെ എല്ലാ പ്രത്യേകതകളും ഉള്‍ക്കൊള്ളുന്ന വാഹനമാണിത്.
570 S നോട് സാദൃശ്യം തോന്നുമെങ്കിലും അതില്‍ നിന്നും 23 ശതമാനം വ്യത്യസ്തമാണ് മോണ്‍സ്ട്രസ് 2019 600 LT വിനുള്ളതെന്ന് മക് ലാരന് അവകാശപ്പെടുന്നു. 3.8 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് V8 എഞ്ചിനാണ് 600 LT വിനുള്ളത്. 1.65 കോടി രൂപയാണ് മോണ്‍സ്ട്രസ് 2019 600 LT ക്ക് പ്രതീക്ഷിക്കുന്ന ഏകദേശ വില.