തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന പദ്ധതി കെഎസ്ആര്‍ടിസി പരിഗണിക്കുന്നതായി എംഡി ടോമിന്‍ തച്ചങ്കരി. പദ്ധതിക്ക് അനുമതി കിട്ടുകയാണെങ്കില്‍ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടുത്തിടെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് ഉള്‍പ്പെടെ വാടകയ്‌ക്കെടുത്ത് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഇലട്രിക് ബസുകള്‍ക്ക് ഒന്നര കോടിയിലധികമാണ് വില. കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ സാമ്പത്തിക നിലയില്‍ ബസ് വാങ്ങാന്‍ സാധിക്കാത്തതിനാലാണ് ബസ് വാടകയ്‌ക്കെടുത്തത്.