മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തും മീ ടൂ ആരോപണം. ബിസിസിഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്രിക്കെതിരെയാണ് യുവതിയുടെ ലൈംഗിക ആരോപണം. പേരുവെളിപ്പെടുത്താത്ത യുവതിക്കുവേണ്ടി മറ്റൊരു സ്ത്രീ ട്വിറ്ററിലൂടെ ജോഹ്രിക്കെതിരായ ലൈംഗിക ആരോപണം ഉന്നയിച്ചു. ഡിസ്‌കവറി ചാനലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ജോഹ്രി മോശം പെരുമാറ്റം നടത്തിയെന്നാണ് പ്രധാന ആരോപണം.
2017ല്‍ മികച്ച 10 ബിസിനസ് എക്സിക്യൂട്ടിവുമാരിലും ജോഹ്രി ഉള്‍പ്പെട്ടു. ഐപിഎല്‍ മീഡിയ ലേലത്തില്‍ 550 ശതമാനം വര്‍ധനവുണ്ടായതും ജോഹ്രിയുടെ മികവിലാണ്. ഇത്തരത്തില്‍ ഒരു വ്യക്തിക്കെതിരെ ലൈംഗിക ആരോപണ ഉയര്‍ന്നത് ബിസിസിഐയെ പ്രതിരോധത്തിലാക്കും. അതേസമയം, സംഭവത്തില്‍ ജോഹ്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.