ഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന വിദേശകാര്യസഹമന്ത്രി എം ജെ അക്ബര്‍ ഇന്ന് ദില്ലിയില്‍ തിരിച്ചെത്തും. അക്ബറിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. പാര്‍ട്ടി നേതൃത്വത്തിന് അക്ബര്‍ വിശദീകരണം നല്കും. വിശദീകരണം കേട്ട ശേഷം ബിജെപി തീരുമാനമെടുക്കും.
അക്ബറിനെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് പല മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും. രാജി സ്വയം തീരുമാനിക്കട്ടെ എന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. എം.ജെ അക്ബറിനെതിരെ ബിജെപിയില്‍ അതൃപ്തി ഉണ്ട്.. അക്ബര്‍ തുടരുന്നത് ശരിയല്ലെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു. അക്ബര്‍ തുടരുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് ദോഷമെന്നും വിലയിരുത്തല്‍. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബാണ് തുറന്നെഴുതിയത്.എം ജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.