ഹൈദരാബാദ്: മീ ടൂ ആരോപണക്കേസില്‍ നടന്‍ അര്‍ജുന്‍ സര്‍ജയ്ക്ക് പൊലീസിന്റെ ക്ലീന്‍ചിറ്റ്. ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പൊലീസ് അറിയിച്ചു. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ നടിയാണ് അര്‍ജുനെതിരെ മീ ടൂ ആരോപണവുമായി രം?ഗത്തെത്തിയത്.
‘വിസ്മയ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. ഇക്കാര്യം നടി 2018ല്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. സിനിമയില്‍ അര്‍ജുന്റെ ഭാര്യാ കഥാപാത്രമായിട്ടായിരുന്നു നടി അഭിനയിച്ചത്. പിന്നാലെ കബണ്‍പാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. വിഷയത്തില്‍ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയിരുന്നു.