തുച്ഛമായ വേതനം; പ്രതിസന്ധിയിൽ ആശാ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് കൊവിഡിന് എതിരായ പോരാട്ടത്തില്‍ നമ്മെ നയിക്കുന്നത്.

ഈ കൊവിഡ് കാലത്തെ മുന്നണിപ്പോരാളികള്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നതില്‍ തര്‍ക്കമില്ല. അവരില്‍ തന്നെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന കൂട്ടരാണ് ആശാ പ്രവര്‍ത്തകര്‍. എന്നാല്‍ മതിയായ വേതനം ഇവര്‍ക്ക് ലഭിക്കുന്നില്ല.

ആരോഗ്യ പ്രവര്‍ത്തകരില്‍ തന്നെ ഏറ്റവും പ്രയാസമേറിയ ജോലിചെയ്യുന്നവരില്‍ മുന്‍പന്തിയിലാണ് ഇവര്‍. എന്നാല്‍ ഇപ്പോഴും പരിമിതികളുടേയും പ്രതിസന്ധികളുടെയും നടുവിലാണ് ആശാ പ്രവര്‍ത്തകരുടെ ജീവിതം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് കാലത്ത് സര്‍ക്കാര്‍ റിസ്‌ക് അലവന്‍സ് 10000 ആയി ഉയര്‍ത്തി. പക്ഷേ ഏറ്റവുമധികം റിസ്‌ക് അനുഭവിക്കുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് 1000 രൂപ മാത്രം.

മാസം അനുവദിച്ചിട്ടുള്ള തുച്ഛമായ ഓണറേറിയം പോലും കൃത്യമായി ലഭിക്കാറില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്. സ്ഥിര നിയമനം നടത്തുകയും ശമ്പളം ഉയര്‍ത്തുകയും വേണമെന്നാണ് ഇവരുടെ ആവശ്യം. ഒപ്പം കൊവിഡ് ബാധിച്ച് മരിച്ച ആശാ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

 

Top