മക്ക കെ.എം.സി.സി.ഹജ്ജ് സെല്‍ വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു

മക്ക : ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തിന് സൗദി കെ എം സി സി ഹജ്ജ് സെല്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മക്ക കെ എം സി സി വളണ്ടിയര്‍മാരുടെ സംഗമം സംഘടിപ്പിച്ചു.മക്ക കെ എം സി സി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സംമ്മേളനം കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് കോഡിനേറ്റര്‍ ജാബിര്‍ ഹുദവി ഉദ്ഘാടനം ചെയ്തു.

കെ എം സി സി വളണ്ടിയര്‍മാര്‍ നടത്തുന്ന സേവനപ്രവര്‍ത്തനം ഹാജിമാര്‍ക്ക് ഏറെ പ്രയോജനമാണെന്നും ഭാഷ അറിയാതെ അന്യദേശത്ത് എത്തുന്ന ഹാജിമാര്‍ക്ക് ഒരു ആവസ്യം വന്നാല്‍ ആദ്യം ബന്ധപ്പെടുന്നത് കെ എം സി സി വളണ്ടിയര്‍മാരെയാണെന്നും ആ പ്രവര്‍ത്തനങ്ങള്‍ നേരില്‍ ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ ഹജ്ജിലും അതിന് തയ്യാറായ വളണ്ടിയര്‍മാരെ അഭിനന്ദിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.ഈ വര്‍ഷം മക്ക കെ എം സി സി വനിത വളണ്ടിയര്‍മാര്‍ അടക്കം 500 അംഗങ്ങളുടെ സേവനം 3 ഷിഫ്റ്റുകളിലായി ലഭ്യമാക്കും.ഹറരനിന്റെ വിവിധ ഭാഗങ്ങളിലും ബസ് സ്റ്റോപ്പ് , അസീസിയില്‍ ഹാജിമാര്‍ താമസിക്കുന്ന ബില്‍ഡിങ്ങുകളിലും ഓരോ ഐസൊലേഷന്‍ വാര്‍ഡുകളിലും മറ്റും വളണ്ടിയര്‍മാരുടെ സേവനം ഉണ്ടാകും.ഹജ്ജ് സംഘത്തോടൊപ്പം എത്തുന്ന വളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ സഹായത്തിനും അംഗങ്ങള്‍ ഉണ്ടായിരിക്കും.കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹാജിമാര്‍ക്ക് ഏറെ പ്രയാസം നേരിട്ട ലഗേജ് മിസിങ്ങിന് പ്രത്യേക സ്‌ക്വാഡ് സജ്ജമാക്കി.ഇന്ത്യല്‍ പരിപൂര്‍ണ്ണ സഹായത്തോടെയായിരിക്കും വളണ്ടിയര്‍മാരുടെ സേവനം.
ചടങ്ങില്‍ സൗദി കെ എം സി സി നേതാവ് ബഷീര്‍ മുനിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി.കെ എം സി സി ഹജ്ജ്‌സെല്‍ ചെയര്‍മാന്‍ കുഞ്ഞിമോന്‍ കാക്കിയ വളണ്ടിയര്‍മാര്‍ക്കുള്ള രൂപരേഖ അവതരിപ്പിച്ചു.

Top