സ്മാര്‍ട്ടായി മക്ക; സൗദിയില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

അടുത്ത ഉംറ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി സൗദിയില്‍ ഹജ്ജ് കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. മക്ക ഗവര്‍ണ്ണറുടെ അധ്യക്ഷതിയില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

മക്ക ഗവര്‍ണ്ണറും കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തത്. ഹജ്ജ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മക്കയിലും പുണ്ണ്യ സ്ഥലങ്ങളിലും നടന്ന് വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്റെ പ്രാധാന്യം ഗവര്‍ണ്ണര്‍ ഊന്നിപ്പറഞ്ഞു.

അടുത്ത ഹജ്ജ് ഉംറ സീസണില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് കഴിഞ്ഞ ഹജ്ജ് കര്‍മ്മങ്ങളെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച എല്ലാ മേഖലകള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. മക്കയെ സ്മാര്‍ട്ട് നഗരമായി മാറ്റുന്ന പദ്ധതി നേരത്തെ ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്.

Top