തിരുവനന്തപുരം: ബ്രേക്ക് ഡൗണായ വാഹനങ്ങള്‍ നന്നാക്കാന്‍ പോകുന്ന മെക്കാനിക്കുകള്‍ക്കെതിരെ കേസെടുക്കുന്നതില്‍ പ്രതിഷേധിച്ച് മെക്കാനിക്കുകള്‍ നാളെ പണിമുടക്കുന്നു. അനുമതിയുണ്ടെങ്കിലും നാളെ വര്‍ക്ക് ഷോപ്പുകള്‍ തുറക്കില്ല. ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ബ്രേക് ഡൗണ്‍ സേവനം ഉണ്ടാകില്ലെന്ന് അസോസിയേഷന് ഓഫ് ഓട്ടോ മൊബെല്‍ വര്‍ക്ക് ഷോപ്പ് കേരള അറിയിച്ചിട്ടുണ്ട്.