റോം: മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മുങ്ങി ഏഴു പേർ മരിച്ചു. 484 അഭയാർഥികളെ രക്ഷപ്പെടുത്തിയതായും ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇറ്റാലിയൻ നാവികസേനയും കോസ്റ്റ് ഗാർഡും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വടക്കൻ ആഫ്രിക്കയിൽനിന്നും പടിഞ്ഞാറൻ മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരിൽ നിരവധി പേരാണ് മരിക്കുന്നത്. ഈ വർഷം ഇതുവരെ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങിയുള്ള മരണ സംഖ്യ 1,309 ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.