ന്യൂഡല്‍ഹി: കര്‍ഷക സമരം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ ഡല്‍ഹി പൊലീസ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സമര പന്തലിന് രണ്ട് കിലോമീറ്റര്‍ അകലെ മാധ്യമങ്ങളെ പൊലീസ് തടഞ്ഞു. പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചു.
പൊലീസ് ബാരിക്കേഡുകള്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാധ്യമങ്ങളെ തടയുന്നതെന്നാണ് പൊലീസ് അറിയിച്ചത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ പ്രക്ഷോഭ സ്ഥലത്ത് നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കാത്തെ സ്ഥിതിയാണ്.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക നേതാക്കള്‍ ഉപവസിക്കുകയാണ്. വൈകിട്ട് അഞ്ച് വരെയാണ് നിരാഹാര സത്യഗ്രഹം. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കര്‍ഷകര്‍ സദ്ഭാവന ദിനമായാണ് ആചരിക്കുന്നത്.