കൊച്ചി: മീഡിയം റൂം തുറന്നാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന് ഹൈക്കോടതി. സുപ്രീംകോടതിയിലാണ് റജിസ്ട്രാര്‍ വിശദീകരണം നല്‍കിയത്.
21ന് ഹൈക്കോടതി വിഷയം പരിഗണിക്കാനിരിക്കുകയാണ്. അതുവരെ കാത്തിരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രശ്‌ന പരിഹാരത്തിന് ഉന്നതതല ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചത്. ഹൈക്കോടതിയുടെ ആവശ്യം അംഗീകരിച്ച് കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചിരുന്നു.
അതേസമയം പ്രശ്‌നത്തില്‍ തീരുമാനമെടുക്കുന്നത് നീളുകയാണെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. എന്തിനാണിത്ര കാലതാമസമെന്നും അദ്ദേഹം ചോദിച്ചു.