മീഡിയ സെന്‍സര്‍ഷിപ്പിലൂടെ അസുഖകരമായ വാര്‍ത്തകളെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ക്ക് മേലെ വ്യാജവാര്‍ത്തയെന്ന ചാപ്പയടിച്ചു മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ആക്രമണത്തിന് എറിഞ്ഞു കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മീഡിയ സെന്‍സര്‍ഷിപ്പിലൂടെ അസുഖകരമായ വാര്‍ത്തകളെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സൈബര്‍ ഗുണ്ടകളെ വച്ചു സിപിഎം നടത്തുന്നത് പി.ആര്‍.ഡിയെ ഉപയോഗിച്ചു മുഖ്യമന്ത്രി ചെയ്യുകയാണ്. അച്ചടി, പിആര്‍.ഡി.എന്നീ എന്നിങ്ങനെ മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ അഴിമതിയും ക്രമക്കേടും നടക്കുന്നത് എന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top