ശബരിമല: പമ്പയിലേക്ക് പ്രവേശനം നല്‍കിയ മാദ്ധ്യമപ്രവര്‍ത്തകരെ ത്രിവേണി പാലത്തിന് സമീപം പൊലീസ് വീണ്ടും തടഞ്ഞു. മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് ത്രിവേണി പാലം വരെ മാത്രമേ അനുമതി ഉള്ളൂവെന്ന് പൊലീസ് അറിയിച്ചു.
വാഹനങ്ങള്‍ പാലത്തിന് സമീപം ഇട്ടശേഷം നടന്ന് പമ്പയിലെത്താനാണ് പൊലീസ് മാദ്ധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. ഡി.എസ്.എന്‍.ജി ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് തടഞ്ഞത്. നേരത്തെ കര്‍ശന പരിശോധനകള്‍ക്ക് ശേഷം രാത്രി എട്ടരയോടെ പൊലീസ് മാദ്ധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.
മാദ്ധ്യമങ്ങള്‍ക്ക് പമ്പയിലേക്ക് പ്രവേശിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നില്ല. നിലയ്ക്കല്‍ വരെമാത്രമാണ് മാദ്ധ്യമങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. പ്രവേശനം നാളെ രാവിലെ മതിയെന്നാണ് ഐ ജി അശോക് യാദവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്.
അതേസമയം മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് രാവിലെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.
ശബരിമലയിലും പരിസരത്തും മാധ്യമ പ്രവര്‍ത്തകരെ തടയുന്നതായി വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാതൊരു തരത്തിലുമുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഡി ജി പി വ്യക്തമാക്കിയിരുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനാലാണ് ഇപ്പോള്‍ പ്രവേശനം അനുവദിക്കാത്തത്. ശബരിമലയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ബെഹ്റ അറിയിച്ചിരുന്നു.