പാലക്കാട്: ഭാര്യ പി.കെ ജമീലയുടെ തരൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് മന്ത്രി എകെ ബാലന്‍. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം ആ നിമിഷവും ഉണ്ടായിരുന്നില്ല. ജില്ലാ കമ്മിറ്റിയില്‍ പോലും ജമീലയുടെ പേരു വന്നിട്ടുണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമങ്ങള്‍ വേട്ടയാടിയെന്നും ബാലന്‍ ആരോപിച്ചു.
സ്വന്തം താല്‍പര്യത്തിന് വേണ്ടി ഒരിക്കലും പാര്‍ട്ടിയെ ഉപയോഗിച്ചിട്ടില്ല.ജമീലക്കും തനിക്കുമെതിരെ ഉണ്ടായ പോസ്റ്റര്‍ പ്രചരണം നടത്തിയത് സിപിഎമ്മുകാരല്ലെന്നും അദ്ദേഹം പറഞ്ഞു.