അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ വസ്തുതാപരമെന്ന് സര്‍വ്വെ

media

വാഷിങ്ങ്ടണ്‍: അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ കൃത്യവും, വസ്തുതാപരവുമാണെന്ന് ആഗോള സര്‍വ്വെ റിപ്പോര്‍ട്ടുകള്‍. മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോഴും കൃത്യ നിഷ്ഠതയോടെയാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കൈകാര്യം ചെയ്യുന്നതെന്നും പ്യൂ(PWE) നടത്തിയ സര്‍വ്വെയില്‍ പറയുന്നു.

എല്ലാ തരത്തിലും അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങളേക്കാള്‍ എന്തുകൊണ്ടും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങളാണെന്നാണ് ആഗോള സര്‍വ്വെയുടെ വിലയിരുത്തല്‍.

അതിവേഗം കുതിക്കുന്ന സമൂഹമാധ്യമങ്ങള്‍ ഉണ്ടായിട്ടും ഇന്നും പത്ര മാധ്യമങ്ങളുടെ പ്രീതി ജനങ്ങള്‍ക്കിടയില്‍ നിന്ന് നഷ്ടപ്പെട്ടിട്ടില്ല എന്നു തന്നെ നമുക്ക് ഉറപ്പാക്കാം. പലപ്പോഴും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളും വളച്ചൊടിച്ചും വാര്‍ത്തകള്‍ നല്‍കി മനുഷ്യരെ കബളിപ്പിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ പല വാര്‍ത്തകളും വ്യാപിക്കുകയും അതില്‍ പലതും തെറ്റായ നിര്‍ദ്ദേശങ്ങള്‍ നമുക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും മാധ്യമങ്ങള്‍ ഇപ്പോഴും കൃത്യനിഷ്ഠതയോടെ, വസ്തുതാപരമായി തന്നെയാണ് വാര്‍ത്തകള്‍ നല്‍കുന്നതെന്ന് ആഗോള സര്‍വ്വെ ഫലത്തില്‍ തെളിയുകയാണ്.

ഇന്ത്യയിലെ 80 ശതമാനം വാര്‍ത്ത മാധ്യമ പ്രവര്‍ത്തകരും സത്യസന്ധമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നാണ് വിലയിരുത്തല്‍. ആഗോള സര്‍വ്വെ ഫലത്തില്‍ 62 ശതമാനം ജനങ്ങളും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൃത്യതയോയും സത്യസന്ധതയേയും സമ്മതിക്കുന്നു. അവരുടെ ജോലി അഭിനന്ദനീയമാണെന്ന് പറയുന്നു.

സര്‍വ്വെയില്‍ പങ്കെടുത്ത് 80 ശതമാനം ഇന്ത്യക്കാരും തങ്ങളുടെ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൃത്യമാണെന്ന് പറയുന്നു. അതേ സമയം 7 ശതമാനം ആളുകള്‍ ഇതിനെതിരെയും അഭിപ്രായം നല്‍കിയിട്ടുണ്ട്.

അതേസമയം, അമേരിക്കക്കാര്‍ തന്നെ അവരുടെ വാര്‍ത്താ മാധ്യമങ്ങള്‍ കൃത്യതയും വസ്തു നിഷ്ഠവുമല്ലെന്ന് കുറ്റപ്പെടുത്തുന്നു. 43 ശതമാനം പേര്‍ എതിര്‍ത്ത് സംസാരിച്ചപ്പോള്‍ 53 ശതമാനം പേര്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് പിന്തുണ നല്‍കിയാണ് സംസാരിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അടുത്ത ആഴ്ച വ്യജ വാര്‍ത്തകള്‍ നല്‍കിയ മീഡിയയ്ക്കും റിപ്പോര്‍ട്ടര്‍ക്കുമുള്ള ഫെയ്ക്ക് മീഡിയ അവാര്‍ഡ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കി കബളിപ്പിച്ച മാധ്യമത്തിനായിരിക്കും അവാര്‍ഡെന്നും ട്രംപ് പറഞ്ഞു. പലപ്പോഴും സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ങ്ടണ്‍ പോസ്റ്റ് തുടങ്ങിയ മുഖ്യധാര മാധ്യമങ്ങള്‍ക്കെതിരെ ട്രംപ് മുന്നോട്ട് വന്നിരുന്നു.

അതേസമയം പ്യൂ സര്‍വ്വെ ഫലത്തില്‍ തങ്ങളുടെ മാധ്യമങ്ങള്‍ ഭരണകൂടത്തെ കുറിച്ച് നല്ല രീതിയിലുള്ള വാര്‍ത്തകളാണ് ചെയ്യുന്നതെന്നാണ് 72 ശതമാനം ഇന്ത്യക്കാരും സമ്മതിക്കുന്നത്. എന്നാല്‍ 10 ശതമാനം പേര്‍ ഇതിനെതിരായാണ് അഭിപ്രായപ്പെടുന്നത്.

അതുപോലെ 56 ശതമാനം അമേരിക്കക്കാരും തങ്ങളുടെ വാര്‍ത്താ മാധ്യമങ്ങളെ കുറിച്ച് നല്ല അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. 43 ശതമാനം പേരും ഇത് തെറ്റാണെന്ന് അഭിപ്രായപ്പെടുന്നു. ആഗോള ശരാശരിയേക്കാള്‍ അധികം പേരും അമേരിക്കന്‍ വാര്‍ത്താമാധ്യമങ്ങള്‍ക്കെതിരെയാണ് അഭിപ്രായം പറഞ്ഞത്. 16 ശതമാനം ഇന്ത്യന്‍ മാധ്യമങ്ങളും അമേരിക്കന്‍ നിലപാടുകളില്‍ പിന്തുണ നല്‍കിയാണ് വാര്‍ത്തകള്‍ നല്‍കുന്നത്.

50 ശതമാനം പേരും സമൂഹമാധ്യമങ്ങളേയും ഓണ്‍ലൈന്‍ സൈറ്റുകളേയുമാണ് വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്നത്. യുവജനങ്ങളില്‍ 50 ശതമാനം പേരും സമൂഹമാധ്യമങ്ങളെ തന്നെയാണ് ആശ്രയിക്കുന്നതെന്നാണ് സര്‍വ്വെ ഫലം സൂചിപ്പിക്കുന്നത്. സ്ത്രീകളില്‍ 8 ശതമാനം പേരും വാര്‍ത്തകള്‍ അറിയാന്‍ സമൂഹമാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്.

ഇന്ത്യയിലെ 70 ശതമാനം ജനങ്ങളും രാഷ്ട്രീയ വാര്‍ത്തകള്‍ക്കാണ് പ്രധാന്യം നല്‍കുന്നത്. എന്നാല്‍ ഓരോ മാധ്യമവും വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെയാണ് രാഷ്ട്രീയ വാര്‍ത്തകള്‍ വിശകലനം ചെയ്യുന്നത്. 72 ശതമാനം വരുന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും മാധ്യമങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് വിശ്വസിക്കുന്നവരാണ്.

രാഷ്ട്രീയ വാര്‍ത്തകളാണെങ്കിലും, വിലയിരുത്തല്‍ ആണെങ്കിലും, മറ്റ് പ്രധാന വാര്‍ത്തകളാണെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ അമേരിക്കന്‍ വാര്‍ത്താമാധ്യമങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നുവെന്നാണ് പൊതുവെയുള്ള സര്‍വ്വെ വിലയിരുത്തല്‍.

Top