കടുത്ത പൊലീസ് സുരക്ഷ ; സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് വിലക്ക്

SABARIMALA

പത്തനംതിട്ട: സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി മാധ്യമ സംഘത്തെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. ഇത്തവണയും കടുത്ത പൊലീസ് സംരക്ഷണമാണ് ശബരിമലയില്‍ ഉള്ളത്.

വെള്ളിയാഴ്ച രാവിലെ 11 മുതല്‍ നിലയ്ക്കലിലേക്ക് തീര്‍ഥാടകര്‍ക്കു പ്രവേശനം അനുവദിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച വൈകുന്നേരം തുറക്കുന്ന സാഹചര്യത്തിലാണിത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ തീര്‍ഥാടകരെ നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്കു പോകാന്‍ അനുവദിക്കും. നട തുറക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

Top