മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം

കോഴിക്കോട്: ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ഒരുസംഘം ആക്രമിച്ചു. കോഴിക്കോട് കുറ്റ്യാടിയില്‍ വച്ചാണ് മാധ്യമ പ്രവര്‍ത്തകരായ സാനിയോ മനോമിയെയും ഭര്‍ത്താവ് ജൂലിയസ് നികിതാസിനെയും പത്തോളം വരുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചത്. കാര്‍ തടഞ്ഞു നിര്‍ത്തിയാണ് ആക്രമിച്ചത്. ജൂലിയസ് നിതികാസ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനാണ്.

കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. പൊലീസ് സുരക്ഷയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് പോകുംവഴിയാണ് ആക്രമണമുണ്ടായത്. മൂക്കിനടക്കം ഗുരുതരമായി പരുക്കേറ്റ ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റും. അക്രമത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ കുറ്റ്യാടി പോലീസ് കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരേ കേസെടുത്തു.

Top