എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് പുതിയ കാലത്തെ മാധ്യമങ്ങളുടെ ശ്രമം: മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹം ഇന്ന് പലതരത്തിലുള്ള അപചയങ്ങള്‍ക്കും സാക്ഷിയാവുന്നുണ്ട്. മാധ്യമങ്ങളും അത്തരം അപചയങ്ങളുടെ ഭാഗമായാല്‍ കൂടുതല്‍ ചെളിക്കുണ്ടിലേക്ക് പതിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ്‌ യൂണിയന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ദുശീലങ്ങളില്ലാത്തവരും ചീത്തപ്പേര് കേള്‍ക്കാത്തവരുമായി പുതിയ തലമുറയിലെ മാധ്യമ പ്രവര്‍ത്തകള്‍ മാറണം. പഴയതലമുറയിലെ പത്രപ്രവര്‍ത്തകര്‍ അങ്ങനെയായിരുന്നു. ആ സംസ്‌കാരം പുതിയതലമുറയ്ക്ക് കൈമാറുന്നത് സമൂഹത്തിന് ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top