media restriction-p sreeramakrishnan

തിരുവനന്തപുരം: കോടതികളിലെ മാധ്യമപ്രവര്‍ത്തകരുടെ വിലക്കിനെതിരേ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും രംഗത്ത്. സ്പീക്കര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചു.

സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം കോടതികളില്‍ സാധ്യമാക്കണമെന്ന് സ്പീക്കറുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ തടയുന്ന വിഷയത്തില്‍ ചീഫ് ജസ്റ്റീസ് ഇടപെടണം.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി കോടതികളില്‍ പോകാന്‍ സാധിക്കണം. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്നും സ്പീക്കര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top