വാട്‌സ്ആപ്പില്‍ വരുന്ന മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ഒളിപ്പിച്ചുവെയ്ക്കുന്നതിനായി ആന്‍ഡ്രോയിഡില്‍ മീഡിയാ വിസിബിലിറ്റി ഫീച്ചര്‍ അവതരിപ്പിച്ചു. വാട്‌സ്ആപ്പിന്റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ചേര്‍ത്തിരിക്കുന്നത്.
മുമ്പ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ വാട്‌സ്ആപ്പ് ആപ്പിനകത്തെ ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് മീഡിയാ വിസിബിലിറ്റി ഓപ്ഷന്‍ ഉള്ളത്.
ഡിഫോള്‍ട്ട്, യെസ്, നോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് മീഡിയാ വിസിബിലിറ്റി ഫീച്ചറിലുള്ളത്. ഒരു കോണ്‍ടാക്റ്റില്‍ നിന്നും വരുന്ന ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും മറച്ചുവെക്കാന്‍ കോണ്‍ടാക്റ്റ് ഇന്‍ഫോയിലെ മീഡിയാ വിസിബിലിറ്റി ഫീച്ചര്‍ ‘No’ എന്നാക്കിവെക്കണം. ഗ്രൂപ്പില്‍ വരുന്ന മീഡിയാ ഫയലുകള്‍ മറയ്ക്കാനും ഗ്രൂപ്പ് ഇന്‍ഫോ മെനുവില്‍ ഇതേ രീതി പിന്തുടര്‍ന്നാല്‍ മതി. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ഈ പുതിയ ഫീച്ചര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.