കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണവിലക്ക് ശരിവെച്ച സിംഗിള്‍ ബഞ്ച് വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്‌റ് ലിമിറ്റഡ് ഇന്ന് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കും. പത്രവര്‍ത്തക യൂണിയന്‍, ജീവനക്കാര്‍ അടക്കമുള്ളവരും ഹര്‍ജി നല്‍കും. ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെടാന്‍ ആണ് നീക്കം. കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കിയ വിവിധ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഹൈക്കോടതി കേന്ദ്ര നടപടി ശരിവെച്ചത്.
സീല്‍ഡ് കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഗൗരവതരമാണെന്നും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ പരിമിതികള്‍ ഉണ്ടെന്നു വ്യക്തമാക്കി ആണ് സിംഗിള്‍ ബഞ്ച് നടപടി.സിംഗിള്‍ ബഞ്ച് ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും സ്വാഭാവിക നീതി നിഷേധം ഉണ്ടായെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിക്കും.
അപ്പീല്‍ നല്‍കുന്നതിനായി സംപ്രേഷണവിലക്ക് രണ്ട് ദിവസം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതിനാല്‍ ചാനല്‍ സംപ്രേഷണം നിലച്ചിരിക്കുകയാണ്.ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ജസ്റ്റിസ് എന്‍ നാഗരേഷ് ഹര്‍ജി തള്ളിയത്