മെഡിക്കല്‍ കോഴ വിവാദത്തിലെ ഫോണ്‍ ചോര്‍ച്ച ; സിബിഐക്ക് ഡല്‍ഹി കോടതിയുടെ നോട്ടീസ്‌

court order

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ വിവാദത്തിലെ ഫോണ്‍ ചോര്‍ച്ചയില്‍ സിബിഐക്ക് ഡല്‍ഹി കോടതിയുടെ നോട്ടീസ്. മുന്‍ ജഡ്ജിയും ഇടനിലക്കാരും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. ചില മാധ്യമങ്ങളാണ് സിബിഐ ശേഖരിച്ച ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. മുന്‍ ജഡ്ജിയുടെ ഹര്‍ജിയിലാണ് ഡല്‍ഹി കോടതി നോട്ടീസയച്ചത്.

സിബിഐ തന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്‌തെങ്കില്‍ നടപടിയെടുക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു. വിവരങ്ങള്‍ ചോര്‍ത്തിയെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി 22ന് കോടതി പരിഗണിക്കും.

Top