തിരുവനന്തപുരം: മെഡിക്കല്‍ കോഴ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കടുത്ത നടപടിയെടുക്കുമെന്ന് ബിജെപി.
മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി വരുമെന്നാണ് സൂചന.
കെ.പി ശ്രീശന്‍, എ.കെ നസീര്‍, വി.വി രാജേഷ് എന്നിവര്‍ക്കെതിരെയാവും നടപടി.
കോര്‍ കമ്മിറ്റിയിലോ സംസ്ഥാന സമിതിയിലോ ഇവരെ സംരക്ഷിക്കാന്‍ ആരും ഉണ്ടായില്ല. മാത്രമല്ല റിപ്പോര്‍ട്ടില്‍ അനാവശ്യമായി എം.ടി രമേശിന്റെ പേര് കെ.പി ശ്രീശന്‍ എഴുതി ചേര്‍ത്തതാണെന്നും സംസ്ഥാന സമിതിയില്‍ ആരോപണമുയര്‍ന്നു.