മെഡിക്കല്‍ കോഴ ആരോപണം ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കും ; പി.പി.മുകുന്ദന്‍

കണ്ണൂര്‍: മെഡിക്കല്‍ കോഴ ആരോപണം ബിജെപിയുടെ പ്രതിഛായ്ക്ക് കോട്ടം വരുത്തുമെന്നും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണമെന്നും മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍.

ബിജെപിയെ പോലുള്ള കേഡര്‍ പാര്‍ട്ടിക്ക് സംഭവിക്കാന്‍ പാടില്ലാത്തതാണ് റിപ്പോര്‍ട്ട് ചോര്‍ന്നതിലൂടെ ഉണ്ടായത്. കേന്ദ്രം ഇതിനെക്കുറിച്ച് കൃത്യമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top