ഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകൾ വിദ്യാർത്ഥികളിൽ നിന്ന് ബോണ്ട് വാങ്ങുന്ന നടപടി ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി. വിദ്യാർഥികളോട് ബോണ്ട് ആവശ്യപ്പെടാൻ കോളജുകൾക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സർക്കാരുകൾക്ക് മാത്രമെ വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങാൻ അധികാരുമുള്ളൂ. സ്വകാര്യമെഡിക്കൽ കോളജുകൾ സർക്കാരല്ലെന്നും കോടതി പറഞ്ഞു.
പിജി വിദ്യാർഥി നൽകിയ ബോണ്ട് പലിശ സഹിതം തിരിച്ചു നൽകാനുള്ള മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ മെഡിക്കൽ കോളജ് നൽകിയ ഹർജിയിലാണ് പരാമർശം. ഹർജി സുപ്രീം കോടതി തള്ളി.