ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ നടത്തിയ സമരം പിന്‍വലിച്ചു. ഇന്ന് ചേര്‍ന്ന റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയുടെ യോഗത്തിലാണ് തീരുമാനം.
ഇന്ന് തന്നെ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കും. ഡല്‍ഹി എംയിസ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ നാലു ദിവസമായി ഒപിയും അത്യാഹിത വിഭാഗങ്ങളും ബഹിഷ്‌കരിച്ച് സമരം ചെയ്തിരുന്നു.
സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം എയിംസ് രജിസ്ട്രാര്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.