Medical Entrance Exam – supreme court

ന്യൂഡല്‍ഹി: ഏകീകൃത മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷ രണ്ടുഘട്ടമായി നടത്തരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങള്‍ നടത്തിയ പരീക്ഷകള്‍ അസാധുവായി. നാഷനല്‍ എന്‍ട്രന്‍സ് എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) പരീക്ഷയ്ക്ക് മാറ്റമില്ല.

ഏകീകൃത മെ!ഡിക്കല്‍ പ്രവേശനപരീക്ഷ രണ്ടുഘട്ടമായി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ചത്തെ പരീക്ഷ മാറ്റിവയ്ക്കണം. നീറ്റ് നടത്തിപ്പിലെ ആശങ്ക ഒഴിവാക്കാന്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഉത്തരവുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും മെഡിക്കല്‍ പ്രവേശനപരീക്ഷ കഴിഞ്ഞിരിക്കുകയാണ്.

പ്രവേശനത്തിനായി വീണ്ടുമൊരു പരീക്ഷ എഴുതുന്നതിലും പ്രവേശനം സംബന്ധിച്ചും ധാരാളം ആശങ്കകള്‍ വിദ്യാര്‍ഥികള്‍ക്കിടയിലുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഏകീകൃത മെഡിക്കല്‍ പ്രവേശനപരീക്ഷയോടു യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ് പറഞ്ഞിരുന്നു. ഇനി തീരുമാനം പറയേണ്ടത് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡാണ്. പരീക്ഷാനടത്തിപ്പ് മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളതെന്നും അബ്ദുറബ് പറഞ്ഞു.

Top