തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് ഫീസ് കുറക്കാന്‍ തയ്യാറാണെന്ന എംഇഎസ് ചെയര്‍മാന്‍ ഡോ.ഫസല്‍ ഗഫൂറിന്റെ നിര്‍ദ്ദേശം തള്ളി സ്വാശ്രയ മാനേജ്‌മെന്റുകള്‍.
ഫസല്‍ ഗഫൂറിന്റെ നിര്‍ദ്ദേശം ഇന്നത്തെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി പുറത്ത് വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവും പ്രതീക്ഷയിലായിരുന്നു.
എന്നാല്‍ എംഇഎസ് ചെയര്‍മാന്റെ നിര്‍ദ്ദേശം മാനേജ്‌മെന്റുകള്‍ തള്ളി. ഫസല്‍ ഗഫൂര്‍ സ്വന്തം കോളേജിന്റെ കാര്യം നോക്കിയാല്‍ മതിയെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുതെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി.
മെറിറ്റ് സീറ്റിലെ പവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവും സ്‌കോളര്‍ഷിപ്പും നല്‍കില്ലെന്ന് മനേജ്‌മെന്റ് വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
അതേസമയം സ്വാശ്രയ പ്രശ്‌നത്തില്‍ തീരുമാനമാകുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.
മുഖ്യമന്ത്രിയാണ് ചര്‍ച്ച പൊളിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം.
പ്രതിപക്ഷം സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി.സ്വാശ്രയ കോളേജുകള്‍ യുഡിഎഫിന്റെ കുട്ടിയാണെന്നും കോടിയേരി പരിഹസിച്ചു