മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാര്‍ കൗണ്‍സിലിംഗ് നിര്‍ബന്ധമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നിര്‍ബന്ധമെന്ന് സുപ്രീംകോടതി.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ) യുടെ നിര്‍ദേശം കോടതി അംഗീകരിക്കുകയായിരുന്നു.

സര്‍ക്കാര്‍ കൗണ്‍സിലിംഗ് നടത്തുന്നതിനെതിരെയുള്ള മാനേജ്‌മെന്റിന്റെ വാദം സുപ്രീംകോടതി തള്ളി.

ന്യൂനപക്ഷ മാനേജ്‌മെന്റുകളുടെ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലും വിദ്യാര്‍ഥി പ്രവേശനത്തിനായി നീറ്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നടത്തുന്നത് ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനം അല്ലെന്നു എംസിഐ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ നടത്തുന്ന കൗണ്‍സിലിംഗില്‍ മാനേജ്‌മെന്റിലെ ഒരു പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്താമെന്നും എംസിഐ അറിയിച്ചിരുന്നു.

Top