മെഡിക്കല്‍ ഓര്‍ഡിനന്‍സ് ; സി ബി ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മെഡിക്കല്‍ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഉടമയ്‌ക്കെതിരായ പരാതിയില്‍ കേസ് എടുത്തതാണെന്നും എന്നാല്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

കോടതി വിധി വന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷം ഓര്‍ഡിനന്‍സ് ഇറക്കിയത് അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സ്വദേശി ഗോകുല്‍ പ്രസാദ് കോടതിയെ സമീപിച്ചിരിക്കുന്നത്. സി ബി ഐ യോ പ്രത്യേക സംഘമോ ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളില്‍ മാനേജ്‌മെന്റുകള്‍ നേരിട്ട് പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

Top