ഉഴിച്ചിലും പിഴിച്ചിലുമായി ധനമന്ത്രി എഴുതിയെടുത്തത് ലക്ഷങ്ങള്‍;പൊതുഖജനാവ് നോട്ടമിട്ട് നേതാക്കള്‍

thomas-isaac

തിരുവനന്തപുരം : ആരോഗ്യമന്ത്രിക്കും സ്പീക്കര്‍ക്കും പിന്നാലെ ചികിത്സാച്ചെലവ് എഴുതിയെടുത്ത വകയില്‍ ധനമന്ത്രിക്കെതിരെയും ആക്ഷപം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും ആവര്‍ത്തിക്കുന്നതിനിടെയിലും പൊതുഖജനാവ് തന്നെയോണോ ഇടത് നേതാക്കളുടെ നോട്ടം.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയവയ്ക്കായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് ചെലവഴിച്ചത് 1.20 ലക്ഷം രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെലവില്‍ 80,000 രൂപയും താമസച്ചെലവായാണു കാണിച്ചിരിക്കുന്നത്. 14 ദിവസത്തെ ആയുര്‍വേദ ചികില്‍സയ്ക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങിയതിന്റെ തുകയും മന്ത്രി എഴുതിയെടുത്തിട്ടുണ്ട്. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും സര്‍ക്കാര്‍ ചെലവില്‍ വില കൂടിയ കണ്ണട വാങ്ങിയതു വിവാദമായിരുന്നു.

ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ ഇനത്തില്‍ പൊതു ഖജനാവില്‍ നിന്നു 49,900 രൂപയാണു കൈപ്പറ്റിയത്. സ്പീക്കര്‍ എന്ന നിലയില്‍ 4.25 ലക്ഷം രൂപ ചികില്‍സാച്ചെലവായും ശ്രീരാമകൃഷ്ണന്‍ എഴുതിയെടുത്തു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ 28,000 രൂപ വില വരുന്ന കണ്ണടയാണു വാങ്ങിയതെന്നും വിവരാവകാശ രേഖകളില്‍ നിന്നും വ്യക്തമായിരുന്നു.

Top