കോഴിക്കോട്: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് രക്ഷിതാക്കളില്‍ നിന്ന് പത്ത് കോടിയിലധികം തട്ടിയ കേസില്‍ നിലമ്പൂര്‍ മേരി മാതാ എഡ്യുക്കേഷന്‍ ഗൈഡന്‍സ് ട്രസ്റ്റ് എംഡിയും മലയോര വികസന സമിതി നേതാവുമായ സിബി വയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. അഞ്ചാം തവണയാണ് സിബി വയലിനെ ഇഡി കോഴിക്കോട് യൂണിറ്റ് ചോദ്യം ചെയ്യുന്നത്. സിബി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
നിലമ്പൂരില്‍ നടന്ന പാട്ടുത്സവം പരിപാടിയുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് സിബിയുടെ ട്രസ്റ്റ് ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്, സിപിഐഎം ഏരിയാ സെക്രട്ടറി ഇ പത്മാക്ഷന്‍ എന്നിവരേയും ഇ ഡി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.